‘ബഥന്യാ ലീഗല്‍ സ്റ്റഡീസ് ഫോറം’ ഉദ്ഘാടനം ചെയ്തു

ബഥനി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ബഥന്യാ ലീഗല്‍ സ്റ്റഡീസ് ഫോറത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. മാനേജര്‍ ഫാ. ബെഞ്ചമിന്‍ ഒഐസി അധ്യക്ഷനായ ചടങ്ങ് ഹൈ കോടതി അഭിഭാഷകരും ദമ്പതികളുമായ അഡ്വക്കേറ്റ് ബബിന്‍ ടി അന്തിക്കാട്, അഡ്വക്കേറ്റ് റേച്ചല്‍ തോമസ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിക്കുകയും നിയമപഠനത്തിന്റെ ആവശ്യകതയെകുറിച്ച് കുട്ടികളെ ബോധവത്കരിക്കുകയും ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. യാക്കോബ് ഒഐസി, ബ്ലൂമിങ് ബഡ്സ് ബഥാന്യാ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഷേബാ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. ബഥാന്യാ ഫിനിഷിങ് സ്‌കൂള്‍ കോര്‍ഡിനേറ്റര്‍ ഭൈമി ഉപഹാരം കൈമാറി. ലീഗല്‍ സ്റ്റഡീസ് ഫോറം കോര്‍ഡിനേറ്റര്‍മാരായ ടെന്‍സി ഫിലിപ്പ്, സൗമ്യ സുനിഷ്, റീബ മിജു, ജിജി എം ജി എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT