ബഥാനിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ വിജ്ഞാനോത്സവം സംഘടിപ്പിച്ചു

33

കുന്നംകുളം ബഥാനിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ വിജ്ഞാനോത്സവം സംഘടിപ്പിച്ചു. നാലു വര്‍ഷ ഡിഗ്രി കോഴ്‌സുകളെക്കുറിച്ച് എഫ് വൈ യു ജി പി കോ -ഓഡിനേറ്ററും, മാനേജ്‌മെന്റ് സ്റ്റഡീസിലെ വകുപ്പ് മേധാവിയുമായ ഫാസില്‍ ബാപ്പു ക്ലാസ് നയിച്ചു. തുടര്‍ന്ന് 4 വര്‍ഷ ബിരുദ കോഴ്‌സുകളുടെ ഉദ്ഘാടനം കുന്നംകുളം ഭദ്രാസനാധിപന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ നിര്‍വഹിച്ചു. കോളേജ് മാനേജര്‍ ഫാ.ബെഞ്ചമിന്‍ ഒ.ഐ.സി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പിള്‍ ഡോ.സി.എല്‍ ജോഷി സന്ദേശം നല്‍കി. ബഥനി സെന്റ്.ജോണ്‍സ് പ്രിന്‍സിപ്പിള്‍ ഫാ. യാക്കോബ് ഒ.ഐ.സി, ബ്ലൂമിങ്ങ് ബഡ്‌സ് സ്‌കൂള്‍ പ്രിന്‍സിപ്പിള്‍ ഷേബ ജോര്‍ജ്, പി.ടി.എ പ്രസിഡന്റ് സെയിദ് ഹാരിസ്, വാര്‍ഡ് കൗണ്‍സിലര്‍ ബിജു സി.ബേബി തുടങ്ങിയവര്‍ സംസാരിച്ചു.