കുന്നംകുളം ബഥനി സെന്റ് ജോണ്‍സില്‍ സ്‌കൂള്‍ ലീഡേഴ്സും ഹൗസ് ക്യാപ്റ്റന്‍സും സ്ഥാനമേറ്റു

86

ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട സ്‌കൂള്‍ ലീഡര്‍, അസിസ്റ്റന്റ് സ്‌കൂള്‍ ലീഡര്‍, ഹൗസ് ക്യാപ്റ്റന്‍സ്, വൈസ് ക്യാപ്റ്റന്‍സ് എന്നിവരുടെ ഇന്‍വെസ്റ്റിചര്‍ സെറിമണി സംഘടിപ്പിച്ചു. സ്‌കൂള്‍ ലീഡറായി തിരഞ്ഞെടുക്കപ്പെട്ട ഫവാസ് കബീര്‍, അസിസ്റ്റന്റ് സ്‌കൂള്‍ ലീഡര്‍ നന്ദകിഷോര്‍ ടി.സി എന്നിവര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. യാക്കോബ് ഒ.ഐ.സി ചൊല്ലിക്കൊടുത്ത പ്രതിജ്ഞ ഏറ്റുചൊല്ലി സ്ഥാനമേറ്റു. പ്രിന്‍സിപ്പല്‍ ലീഡേഴ്സിനെ ബാഡ്ജ് ധരിപ്പിക്കുകയും സ്‌കൂളിന്റെ പതാക നല്‍കുകയും ചെയ്തു. നാലു ഹൗസുകളുടെ ക്യാപ്റ്റന്‍മാരും, വൈസ് ക്യാപ്റ്റന്‍മാരും പ്രതിജ്ഞ ചൊല്ലി സ്ഥാനമേറ്റു.

സ്‌കൂള്‍ മാനേജര്‍ ഫാ.ബെഞ്ചമിന്‍ ഒ.ഐ.സി ബാഡ്ജ് ധരിപ്പിക്കുകയും ഹൗസ് ഇന്‍ ചാര്‍ജ് ആയിരിക്കുന്ന അധ്യാപകര്‍ ഹൗസിന്റെ പതാക നല്‍കുകയും ചെയ്തു. സ്‌കൂള്‍ ബാന്റിന്റെയും സ്‌കൗട്ട്, ഗെയ്ഡ്‌സ്, റെഡ്‌ക്രോസ്സ് അംഗങ്ങളുടെയും അകമ്പടിയോടെയാണ് ലീഡേഴ്‌സിനെയും ഹൗസ് ക്യാപ്റ്റന്‍സിനെയും വേദിയിലേക്ക് ആനയിച്ചത്. പി.ടി.എ പ്രസിഡന്റ് ഫൈസല്‍ കെ, വൈസ് പ്രസിഡന്റ് കില്‍സി കില്‍ക്കര്‍, മറ്റു പിടിഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.