ബസ് ഡ്രൈവറെ മര്‍ദ്ദിച്ച പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ബി.എം.എസ്

90

കുന്നംകുളം – പഴുന്നാന റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസ്സിലെ ഡ്രൈവറെ ബസ്സില്‍ കയറി അതിക്രൂരമായി മര്‍ദ്ദിച്ച പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ബി.എം.എസ് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് സംഘടന നേതാക്കള്‍ കുന്നംകുളം എ.സിപി, എസ്എച്ച്.ഒ എന്നിവരുമായി സംസാരിച്ചു. ബി.എം.എസ്. ജില്ലാ സെക്രട്ടറി സേതു തിരുവെങ്കിടം, ട്രഷറര്‍ വിപിന്‍ മംഗലം, ജോയിന്റ് സെക്രട്ടറി ബിജു കാവിലക്കാട്, കുന്നംകുളം മേഖല പ്രസിഡന്റ് എം.സി. ബാബുരാജ്, ട്രഷറര്‍ പ്രേമംദാസ്, വടക്കാഞ്ചേരി മേഖല ട്രഷറര്‍ പി.വി വിനോദ്, യൂണിയന്‍ ജില്ലാ സെക്രട്ടറി എ.സി. കണ്ണന്‍, യൂണിറ്റ് സെക്രട്ടറി എ.ബാബു എന്നിവര്‍ സംബന്ധിച്ചു.