കുന്നംകുളം പോസ്റ്റ് ഓഫീസിനു മുന്നില്‍ സിഐടിയു ഏരിയ കമ്മിറ്റി ധര്‍ണ്ണ നടത്തി

70

കേന്ദ്രസര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ അഖിലേന്ത്യാതലത്തില്‍ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കുന്നംകുളം പോസ്റ്റ് ഓഫീസിനു മുന്നില്‍ സിഐടിയു കുന്നംകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് സി സുമേഷ് ഉദ്ഘാടനം ചെയ്തു. എം.എന്‍ മുരളീധരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പി.ജി. ജയപ്രകാശ് അഭിവാദ്യം ചെയ്തു സംസാരിച്ചു. പി.എം സോമന്‍ സ്വാഗതവും കെ.എം. നാരായണന്‍ നന്ദിയും പറഞ്ഞു. വിവിധ യൂണിയനുകളില്‍ നിന്നായി നിരവധി തൊഴിലാളികള്‍ പങ്കെടുത്തു.