24.3 C
Kunnamkulam
Tuesday, August 11, 2026
Home Bureaus Kunnamkulam ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം ; യുവാവിന് പരിക്കേറ്റു

ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം ; യുവാവിന് പരിക്കേറ്റു

74

കുന്നംകുളം ആര്‍ത്താറ്റ് പെട്രോള്‍ പമ്പിന് സമീപം ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് പരിക്ക്. ചാലിശ്ശേരി സ്വദേശിയായ ഇരുപത്തിയാറുകാരന്‍ രാഹുലിനാണ് അപകടത്തില്‍ പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി 8.30 ഓടെ ആര്‍ത്താറ്റ് പെട്രോള്‍ പമ്പിന് മുന്‍പിലായിരുന്നു സംഭവം.കുന്നംകുളത്ത് നിന്ന് ഗുരുവായൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു ബൈക്ക്. ഈ സമയം എതിര്‍ദിശയില്‍ നിന്ന് വരികയായിരുന്ന മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ടോറസ് ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റ രാഹുലിനെ കുന്നംകുളം താലൂക്ക് ആശുപത്രിയിലെ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ കുന്നംകുളം ദയ റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ഇരു ബൈക്കുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട് അപകടത്തെ തുടര്‍ന്ന് മേഖലയില്‍ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു കുന്നംകുളം പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.

 

ADVERTISEMENT
error: Content is protected !!