31.8 C
Kunnamkulam
Saturday, September 26, 2026
Home Bureaus Velur പാത്രമംഗലം സെന്ററില്‍ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

പാത്രമംഗലം സെന്ററില്‍ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

381

വേലൂര്‍ പാത്രമംഗലം സെന്ററില്‍ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. ചൊവ്വാഴ്ച്ച വൈകീട്ട് ആറ് മണിയോട് കൂടിയാണ് അപകടം ഉണ്ടായത്. കേച്ചേരി ഭാഗത്തേക്ക് പോയിരുന്ന ഓട്ടോറിക്ഷ മുന്നില്‍ പോയ ബൈക്ക് നായ വട്ടം ചാടിയതിനെ തുടര്‍ന്ന് പെട്ടെന്ന് നിര്‍ത്തിയപ്പോള്‍ ബൈക്കില്‍ തട്ടാതിരിക്കാന്‍ വെട്ടിച്ചതോടെ, എതിര്‍ ദിശയില്‍ വരികയായിരുന്ന മറ്റൊരു ബൈക്ക് ഓട്ടോയില്‍ നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ നാട്ടുകാര്‍ ചേര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT
error: Content is protected !!