31.8 C
Kunnamkulam
Saturday, September 26, 2026
Home Bureaus Kunnamkulam ചൊവ്വന്നൂര്‍ പന്തല്ലൂരില്‍ 18 വയസ്സുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ചൊവ്വന്നൂര്‍ പന്തല്ലൂരില്‍ 18 വയസ്സുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

771

കുന്നംകുളം ചൊവ്വന്നൂര്‍ പന്തല്ലൂരില്‍ 18 വയസ്സുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കല്‍ വീട്ടില്‍ അബൂബക്കറിന്റെ മകള്‍ 18 വയസ്സുള്ള റുക്കിയ ഫര്‍ഹത്തിനെയാണ് ചൊവ്വാഴ്ച്ച രാവിലെ എട്ട് മണിയോടെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടത്. തുടര്‍ന്ന് ബന്ധുക്കള്‍ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. തുടര്‍ന്ന് വെള്ളറക്കാട് എസ്‌കെഎസ്എസ്എഫ് സഹചാരി ആംബുലന്‍സ് പ്രവര്‍ത്തകര്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കു ശേഷം വീട്ടിലെത്തിക്കുന്ന മൃതദേഹം പൊതുദര്‍ശനത്തിനു ശേഷം പഴുന്നാന മഹല്ല് കബര്‍സ്ഥാനില്‍ കബറടക്കും.

(ശ്രദ്ധിക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ നമ്പര്‍: 1056, 04712552056)

ADVERTISEMENT
error: Content is protected !!