പുറങ്ങ് മാരാമുറ്റത്ത് ബൈക്ക് കത്തിയ നിലയില്‍ കണ്ടെത്തി

പുറങ്ങ് മാരാമുറ്റത്ത് ബൈക്ക് കത്തിയ നിലയില്‍ കണ്ടെത്തി. ചീര്‍പ്പു പാലത്തിനടുത്ത് കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം. മാരാമുറ്റം സ്വദേശി പുക്കയില്‍ വീട് ജംഷീറിന്റെ ബൈക്കാണ് കത്തിയ നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനം റോഡിലേക്ക് കൊണ്ട് വന്നാണ് കത്തിച്ചിട്ടുള്ളത്. ലഹരി മാഫിയയാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നു. സംഭവത്തില്‍ പെരുമ്പടപ്പ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image