28.9 C
Kunnamkulam
Saturday, July 11, 2026
Home Bureaus Punnayurkulam വെള്ളം കയറിയ വീടുകള്‍ ബിജെപി പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു

വെള്ളം കയറിയ വീടുകള്‍ ബിജെപി പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു

പുന്നയൂര്‍ക്കുളത്തെ പരൂര്‍, ചെമ്മണ്ണൂര്‍ പ്രദേശങ്ങളില്‍ മഴക്കെടുതിയില്‍ വെള്ളം കയറിയ വീടുകള്‍ ബിജെപി പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു. ബിജെപി ഗുരുവായൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി സുഭാഷ് മണ്ണാരത്ത്, വൈസ് പ്രസിഡന്റ് ഷാജി തൃപ്പറ്റ്, പ്രബീഷ് തിരുവെങ്കിടം, ബിജെപി പുന്നയൂര്‍ക്കുളം ഈസ്റ്റ് മേഖല പ്രസിഡന്റ് ടി.കെ ലക്ഷ്മണന്‍, വാര്‍ഡ് മെമ്പര്‍ അനിത ധര്‍മ്മന്‍, രാജന്‍ അളുവപറമ്പില്‍, കിരണ്‍ ബാലചന്ദ്രന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രദേശം സന്ദര്‍ശിച്ചത്. കൂടുതല്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന വീട്ടുകാരോട് ദുരിതാശ്വാസ ക്യാമ്പിലേക്ക് മറുവാനുള്ള നിര്‍ദ്ദേശവും നല്‍കി.

ADVERTISEMENT
error: Content is protected !!