27.3 C
Kunnamkulam
Tuesday, July 14, 2026
Home Bureaus Guruvayur സംയുക്ത രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

സംയുക്ത രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഗുരുവായൂര്‍ ഇരിങ്ങപ്പുറം യുവധാര കലാകായിക വേദിയും കനിവ് ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിന്റെ സഹകരണത്തോടെ ഇരിങ്ങപ്പുറം ജി.എല്‍.പി സ്‌കൂളില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ 90 പേര്‍ പങ്കെടുത്തു. 49 പേര്‍ രക്തദാനം നടത്തി. നഗരസഭ കൗണ്‍സിലര്‍മാരായ വൈഷ്ണവ് പ്രതിപ്, ദീപ ബാബു, സംഘാടകസമിതി ചെയര്‍മാന്‍ എ.എസ് മനോജ്, കണ്‍വീനര്‍ കെ.എസ്. അനൂപ്, കെ.വി. വിവിധ്, വിജയന്‍ മനയില്‍, വി.പി. വിന്‍സെന്റ്, എം.ടി. സച്ചിന്‍, എ.എസ്. ശരത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!