24.9 C
Kunnamkulam
Friday, August 14, 2026
Home Bureaus Kunnamkulam ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ ഒട്ടകത്തിന്റെ ജഡം കത്തിച്ച് സംസ്‌ക്കരിച്ചു

ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ ഒട്ടകത്തിന്റെ ജഡം കത്തിച്ച് സംസ്‌ക്കരിച്ചു

159

കുന്നംകുളത്ത് ആളൊഴിഞ്ഞ തരിശിട്ട പാടത്തെ പറമ്പില്‍ ഉടമസ്ഥന്റ സമ്മതമില്ലാതെ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ ഒട്ടകത്തിന്റെ ജഡം കത്തിച്ചു സംസ്‌ക്കരിച്ചു. തൃശൂരില്‍ താമസിക്കുന്ന പുതുക്കുളങ്ങര ബാലഗോപലന്റെ ഉടമസ്ഥതയിലുള്ള ചൊവ്വന്നൂര്‍ മീമ്പികുളത്തിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലായിരുന്നു ഒട്ടകത്തിന്റെ ജഡം കണ്ടെത്തിയത്.

വ്യാഴാഴ്ച്ച രാവിലെ അസഹ്യമായ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടു ര്‍ നടത്തിയ പരിശോധനയിലാണ് കുഴിയെടുത്ത് മുടിയ നിലയില്‍ കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍
വാര്‍ഡ് കൗണ്‍സിലറെയും കുന്നംകുളം പോലീസിനെയും വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ അയല്‍വാസിയായ ഗൃഹനാഥനാണ് ഒട്ടകത്തിന്റെ ജഡം കുഴിച്ചിട്ടിട്ടുള്ളതെന്ന് സ്ഥീരികരിച്ചത്. അസഹ്യമായ ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ സമീപവാസികളുടെ ആവശ്യപ്രകാരം കുന്നംകുളം നഗരസഭയുടെയും പോലീസിന്റെയും സഹായത്തോടു കൂടി പാടത്തെ പറമ്പില്‍ ജഡം കത്തിച്ചു നശിപ്പിക്കുകയായിരുന്നു.

 

ADVERTISEMENT
error: Content is protected !!