29.9 C
Kunnamkulam
Saturday, September 12, 2026
Home CCTV Desk മുണ്ടത്തിക്കോട് ദുരന്തത്തില്‍ മരിച്ച അട്ടകുന്ന് സ്വദേശി പള്ളിയാലില്‍ മണികണ്ഠന്റെ മൃതദേഹം സംസ്‌ക്കരിച്ചു

മുണ്ടത്തിക്കോട് ദുരന്തത്തില്‍ മരിച്ച അട്ടകുന്ന് സ്വദേശി പള്ളിയാലില്‍ മണികണ്ഠന്റെ മൃതദേഹം സംസ്‌ക്കരിച്ചു

122

മുണ്ടത്തിക്കോട് ദുരന്തത്തില്‍ മരിച്ച ചങ്ങരംകുളം ആലങ്കോട് അട്ടകുന്ന് സ്വദേശി പള്ളിയാലില്‍ മണികണ്ഠന്റെ മൃതദേഹം സംസ്‌ക്കരിച്ചു. രാവിലെയാണ് മൃതദേഹം അട്ടകുന്നിലെ വീട്ടിലെത്തിച്ചത്. പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. പ്രിയപ്പെട്ടവനെ അവസാനമായി ഒരുനോക്കുകാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനുമായി നാടൊന്നാകെ വീട്ടിലേക്ക് ഒഴുകിയെത്തി. വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കാണ് വീടും പരിസരവും സാക്ഷ്യം വഹിച്ചത്. ജനപ്രതിനിധികളും സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തകരും നാട്ടുകാരും ഉള്‍പ്പെടെ നിരവധി പേര്‍ മണികണ്ഠന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. പൊതുദര്‍ശനത്തിന് ശേഷം സംസ്‌കാരം പൊന്നാനിയില്‍ നടന്നു.

ADVERTISEMENT
error: Content is protected !!