വി കെ ശ്രീരാമന്റെ പുസ്തകങ്ങളുടെ പ്രകാശന പരിപാടി ‘കുന്നംകുളംങ്ങരെ’ക്ക് തുടക്കമായി

നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്റെ 3 പുസ്തകങ്ങളുടെ പ്രകാശന പരിപാടി ‘കുന്നംകുളംങ്ങരെ’ക്ക് തുടക്കമായി. ഇതോടനുബന്ധിച്ച് ബഥനി ഇംഗ്ലീഷ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ കുന്നംകുളത്തിന്റെ ചരിത്രം വിശകലനം ചെയ്യുന്ന നാട്ടു ചരിത്രം സെമിനാര്‍ നടന്നു. കെ സി നാരായണന്‍, അഭിലാഷ് മലയില്‍, എം എച്ച് ഇല്യാസ്, പി എം ആരതി, ടി ഡി രാമകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. പി. എസ് ഷാനു, പി.സി ഗീവര്‍ഗ്ഗീസ് എന്നിവര്‍ സംസാരിച്ചു.

ഉച്ചത്തിരിഞ്ഞ് 3 ന് ശിവദാസന്‍ ചിത്രാംബരി, പുല്ലാങ്കുഴല്‍ ഇശൈ അവതരിപ്പിക്കും. 4.30 ന് വി കെ ശ്രീരാമന്‍ രചിച്ച കുന്നംകുളങ്ങരെ, ആകയാലും സുപ്രഭാതം, മാള്‍ട്ടി എന്നീ പുസ്തകങ്ങളുടെ പ്രകാശനം നടക്കും. എംഎല്‍എ എ.സി മൊയ്തീന്റെ അധ്യക്ഷതയില്‍ തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. സത്യന്‍ അന്തിക്കാട് മുഖ്യാഥിതിയാകും. എം എ ബേബി, സുനില്‍ പി ഇളയിടം തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് അലോഷി പാടുന്നു ഗസല്‍ സന്ധ്യയും നടക്കും.

ADVERTISEMENT
Malaya Image 1

Post 3 Image