ചേലോടെ ചൂണ്ടല്‍ പദ്ധതി പ്രകാരം ചിറനെല്ലൂര്‍ സെന്ററില്‍ ബോട്ടില്‍ ബൂത്ത് സ്ഥാപിച്ചു

മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ചൂണ്ടല്‍ പഞ്ചായത്തില്‍ നടപ്പിലാക്കുന്ന ചേലോടെ ചൂണ്ടല്‍ പദ്ധതി പ്രകാരം ചിറനെല്ലൂര്‍ സെന്ററില്‍ ബോട്ടില്‍ ബൂത്ത് സ്ഥാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വികസന കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ സുനിത ഉണ്ണികൃഷ്ണന്‍ അധ്യക്ഷയായി. പഞ്ചായത്തിലെ പ്രധാന സെന്ററുകളില്‍ പഞ്ചായത്തിന്റെയും സ്വകാര്യ വ്യക്തികളുടെയും സഹകരണത്തോടെയാണ് മാലിന്യ ശേഖരണത്തിനായി ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിക്കുന്നത്.

ADVERTISEMENT
Malaya Image 1

Post 3 Image