31.7 C
Kunnamkulam
Wednesday, September 16, 2026
Home Bureaus Perumpilavu നിയന്ത്രണം വിട്ട് എതിരെ വന്ന സ്‌കൂട്ടറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച സ്വകാര്യ ബസ് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു

നിയന്ത്രണം വിട്ട് എതിരെ വന്ന സ്‌കൂട്ടറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച സ്വകാര്യ ബസ് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു

152

നിയന്ത്രണം വിട്ട് എതിരെ വന്നിരുന്ന സ്‌കൂട്ടറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച സ്വകാര്യ ബസ് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു നിന്നു. നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ കാനയിലേക്ക് മറിഞ്ഞ് യുവാവിനെ പരിക്കേറ്റു. കാട്ടകാമ്പാല്‍ പെങ്ങാമുക്ക് കള്ള് ഷാപ്പിനും സമീപം ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. അപകടത്തില്‍ പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികനെ കാട്ടകമ്പാല്‍ ഇഎംഎസ് ആംബുലന്‍സില്‍ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടയുടെ ആഘാതത്തില്‍ വൈദ്യുതി പോസ്റ്റ് തകര്‍ന്നതിനെ തുടര്‍ന്ന് മേഖലയില്‍ വൈദ്യുതി ബന്ധവും, ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു.

 

ADVERTISEMENT
error: Content is protected !!