എ.ഡി.52ല്‍ വി.മാര്‍ത്തോമാ ശ്ലീഹായാല്‍ സ്ഥാപിതമായ ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ഇടവകയ്ക്ക് കീഴിലുള്ള കുറുക്കന്‍പാറ സെന്റ് മേരീസ് കുരിശുപള്ളിയുടെ പെരുന്നാളിന് തുടക്കമായി. പെരുന്നാള്‍ ശുശ്രൂഷകളുടെ ഭാഗമായി തിങ്കളാഴ്ച രാവിലെ 7 മണിക്ക് നടന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്ക് വികാരി ഫാ.ടി.സി.ജേക്കബ് കാര്‍മ്മികത്വം വഹിച്ചു.വൈകീട്ട് 7 മണിക്ക് സന്ധ്യാനമസ്‌ക്കാരം തുടര്‍ന്ന് പ്രദക്ഷിണം, ആശീര്‍വാദം എന്നിവയുണ്ടായി.ചൊവ്വാഴ്ച വൈകീട്ട് 5 മണിക്ക് ധൂപപ്രാര്‍ത്ഥന തുടര്‍ന്ന് നേര്‍ച്ച സദ്യ എന്നിവയും ഉണ്ടാകും.പെരുന്നാള്‍ ക്രമീകരണങ്ങള്‍ക്ക് വികാരി ഫാ.ടി.സി.ജേക്കബ്, സഹവികാരി ഫാ.കുരിയാക്കോസ് ജോണ്‍സണ്‍ , കൈസ്ഥാനി റെജി സി.ഐ, സെക്രട്ടറി ഷാജി സി.സി എന്നിവരടങ്ങുന്ന കമ്മിറ്റി നേതൃത്വം നല്‍കും.



