26.7 C
Kunnamkulam
Wednesday, September 9, 2026
Home Bureaus Perumpilavu ലെനോസ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഇരുപത്തിയെട്ടാം വാര്‍ഷികാഘോഷം

ലെനോസ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഇരുപത്തിയെട്ടാം വാര്‍ഷികാഘോഷം

165

അക്കിക്കാവ് ലെനോസ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഇരുപത്തിയെട്ടാം വാര്‍ഷികാഘോഷവും, ഓണാഘോഷവും നടന്നു. ഉത്രാടനാള്‍ മുതല്‍ നടന്ന ആഘോഷങ്ങള്‍ ഞായറാഴ്ച വരെ നീണ്ടുനിന്നു. ഓണാഘോഷത്തോടനുബന്ധിച്ച് പൂക്കളമത്സരം. ഉറിയടി, വീരനാട്യം, കലാകായിക മത്സരള്‍ തുടങ്ങി നിരവധി പരിപാടികളാണ് സംഘടിപ്പിച്ചത്. ഞായറാഴ്ച വൈകിട്ട് നടന്ന സമാപന സമ്മേളനം പ്രശസ്ത സിനിമ ഗാനരചയിതാവും കവിയുമായ റഫീഖ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. സുഹറ ടീച്ചറുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍, കുന്നംകുളം പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ കെ.രോഹിത് മുഖ്യാതിഥിയായി. യുവ എഴുത്തുകാരി നയന വേണുനാഥ്, സിനിമാതാരം ശ്രീലക്ഷ്മി എന്നിവര്‍ വിശിഷ്ട അതിഥികളുമായിരുന്നു. വിരാട്യ മത്സരത്തിലും, വിവിധ ദിവസങ്ങളിലായി നടന്ന കലാകായിക മത്സരങ്ങളിലും വിജയികളായവര്‍ക്ക് ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ആഘോഷങ്ങള്‍ക്ക് ക്ലബ് ഭാരവാഹികളായ നവീന്‍ ചിക്കു , ജയകുമാര്‍ പൂളക്കല്‍, സാബിര്‍ മുഹമ്മദ്, നവാസ് പുഞ്ചിരി, സി.എസ്.പ്രവീണ്‍, പി.വി.ജ്യോതിഷ്, ശ്രീതി ബിജീഷ്, റാസി അമീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!