കുന്നംകുളം പുതിയ ബസ് സ്റ്റാന്‍ഡില്‍ പുറത്തേക്ക് ഇറങ്ങേണ്ട വഴിയിലൂടെ അകത്തേക്ക് പ്രവേശിച്ച സ്വകാര്യ ബസ് ഇടിച്ച് യുവതിക്ക് പരിക്കേറ്റു. ആല്‍ത്തറ സ്വദേശിനി 24 വയസ്സുള്ള ആദിത്യക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കുന്നംകുളം – ഗുരുവായൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഷോണി ബസാണ് തെറ്റായ ദിശയില്‍ വന്ന് യുവതിയെ ഇടിച്ചത്. പരിക്കേറ്റ യുവതിയെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.