സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് സ്വകാര്യബസ് ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം

490

സര്‍വ്വീസ് നടത്തുന്നതിനിടെ റോഡില്‍ സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് സ്വകാര്യബസ് ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. പഴുന്നാനയില്‍ വെച്ച് വൈകീട്ട് 4 മണിയോടെയാണ് സംഭവം. ഫിദ മോള്‍ എന്ന സ്വകാര്യ ബസിലെ ഡ്രൈവര്‍ ലിബിനാണ് മര്‍ദ്ദനമേറ്റത്. നേരത്തെ റോഡില്‍ വെച്ച് എതിര്‍ദിശയില്‍ വന്ന ബൈക്കിന് സൈഡ് നല്‍കിയില്ല എന്ന് ആരോപിച്ച് ബൈക്ക് യാത്രികരും ബസ് ജീവനക്കാരുമായി തര്‍ക്കം ഉണ്ടായിരുന്നു.
ഇതിനുശേഷം ബസ് തിരിച്ചു വരുന്ന വഴിയാണ് പഴുന്നാനയില്‍ വച്ച് ബസ് തടഞ്ഞു നിര്‍ത്തി യുവാക്കള്‍ ബസ് ഡ്രൈവറെ ആക്രമിച്ചത്.
https://youtu.be/cEsvrwyqnKc