26.5 C
Kunnamkulam
Monday, July 13, 2026
Home Bureaus Perumpilavu പെങ്ങാമുക്ക് – തിരുവനന്തപുരം ബസ് സര്‍വീസ് പുനരാരംഭിച്ചു

പെങ്ങാമുക്ക് – തിരുവനന്തപുരം ബസ് സര്‍വീസ് പുനരാരംഭിച്ചു

പെങ്ങാമുക്ക് – തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് ബസ് സര്‍വീസ് പുനരാരംഭിച്ചു. ജീവനക്കാര്‍ക്ക് താമസ സൗകര്യം ഇല്ലാത്തതു മൂലം ഒരു മാസം സര്‍വീസ് പെങ്ങാമുക്കിലേക്ക് മുടങ്ങിയിരുന്നു. ബസ് സര്‍വീസ് കുന്നംകുളത്ത് നിന്ന് ഗുരുവായൂര്‍ പോയി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ സര്‍വീസ് അവസാനിപ്പിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് സിപിഎം തെക്കുമുറി ബ്രാഞ്ചിലെ അംഗങ്ങള്‍ പഴയ പള്ളിക്ക് സമീപം വീട് വാടകയ്ക്ക് എടുത്ത് നവീകരിച്ചു. തുടര്‍ന്ന് കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ വന്ന് താമസ സൗകര്യം പരിശോധിക്കുകയും സര്‍വീസ് പുനരാരംഭിക്കുമെന്ന് അറിയിക്കുകയും ചെയ്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് 1: 45 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുകയും റോഡിലെ ഗതാഗതക്കുരുക്കും കനത്ത മഴ മൂലവും ബസ് സമയം വൈകി ചൊവ്വാഴ്ച്ച പുലര്‍ച്ചെ 1:47 ന് പെങ്ങാമുക്കിലെ പുതിയ വിശ്രമ കേന്ദ്രത്തിലേക്ക് എത്തുകയും ചെയ്തു. പുലര്‍ച്ചെ 5:30 ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു.

ADVERTISEMENT
error: Content is protected !!