എരുമപ്പെട്ടി കാഞ്ഞിരക്കോട് ബസ് സ്റ്റോപ് അപകടാവസ്ഥയില്‍. മാസങ്ങള്‍ക്ക് മുന്‍പ് വാഹനം ഇടിച്ചു തകര്‍ന്ന ബസ് സ്റ്റോപ് ഇതുവരെയും പുനര്‍നിര്‍മ്മിക്കുകയോ നടപടിയെടുക്കുകയോ ചെയ്തിട്ടില്ലെന്നും പരാതി. കഴിഞ്ഞ സെപ്തംബര്‍ 23ന് പുലര്‍ച്ചെയാണ് വാഹനം ഇടിച്ച് ബസ് സ്റ്റോപ്പിന്റെ ഭിത്തിക്ക് വിള്ളല്‍ സംഭവിക്കുകയും തകരുകയും ചെയ്തത്. സംഭവ സമയത്ത് ബസ് സ്റ്റോപിന് സമീപം നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും തകര്‍ന്നിരുന്നു. ഓട്ടോറിക്ഷ ഉടമ പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നും ആരോപണമുണ്ട്. വിദ്യാര്‍ഥികളും മറ്റ് ബസ് യാത്രക്കാരുമുള്‍പ്പടെ നിരവധി പേരാണ് ഇപ്പോഴും ബസ് കാത്തിരിപ്പ് കേന്ദ്രത്തെ ആശ്രയിക്കുന്നത്. ഏത് സമയവും തകര്‍ന്ന് വീഴാവുന്ന അവസ്ഥയില്‍ നില്ക്കുന്ന ബസ് സ്റ്റോപിനെ അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.