പൊള്ളുന്ന ചൂടില്‍ ആശ്വാസമായി സംഭാരവിതരണം

ചാലിശേരി മുലയം പറമ്പത്ത്കാവ് പൂരാഘോഷത്തിന്റെ ഭാഗമായി ചാലിശേരി അങ്ങാടി കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തിയ സംഭാരം വിതരണം ഉല്‍സവ പ്രേമികള്‍ക്ക് ആശ്വാസമായി. 40 ലിറ്റര്‍ തൈരാണ് സംഭാരത്തിന് ഉപയോഗിച്ചത്. സംഭാരവിതരണത്തിന് എ.സി ജോര്‍ജ് , ബോബന്‍ സി പോള്‍ , ബാബു പി ജോര്‍ജ് , സൈമന്‍ , മാത്യൂസ് , ബേബി എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT