സൈക്കിളില്‍ ഓട്ടോറിക്ഷയിടിച്ച് സൈക്കിള്‍ യാത്രികന് പരിക്കേറ്റു; ഇടിച്ച വാഹനം നിര്‍ത്താതെ പോയി

പുന്നയൂര്‍ക്കുളം മന്ദലാംകുന്ന് വെട്ടിപ്പുഴയില്‍ സൈക്കിളില്‍ ഓട്ടോറിക്ഷയിടിച്ച് അപകടം. സൈക്കിള്‍ യാത്രികന് പരിക്കേറ്റു. എടക്കര മിനി സെന്റര്‍ സ്വദേശി മത്രംകോട്ട് മൊയ്തു (63)വിനാണ് പരിക്കേറ്റത്. ബുധനാഴ്ച്ച രാത്രി മൊയ്തു ജോലി ചെയ്തിരുന്ന അണ്ടത്തോടിലെ സ്ഥാപനം അടച്ചു വീട്ടിലേക്ക് പോവുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇടിച്ച ഓട്ടോറിക്ഷ നിര്‍ത്താതെ പോയി. പരിക്കേറ്റയാളെ അകലാട് മൂന്നൈനി വി.കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ മുതുവുട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി  തൃശ്ശൂരിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി.

ADVERTISEMENT
Malaya Image 1

Post 3 Image