എരുമപ്പെട്ടി പഞ്ചായത്തിലെ ഹരിത കര്‍മ്മ സേനയ്ക്ക് ഇലക്ട്രിക് വാഹനം നല്‍കി

തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് എരുമപ്പെട്ടി പഞ്ചായത്ത് ഹരിത കര്‍മ്മ സേനയ്ക്ക് നല്‍കുന്ന ഇലക്ട്രിക് വാഹനത്തിന്റെ കൈമാറ്റം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജലീല്‍ ആദൂര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത് ലാല്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പുഷ്പ രാധാകൃഷ്ണന്‍, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കൊടുമ്പില്‍ മുരളി, സുമന സുഗതന്‍, ഷീജ സുരേഷ്, മെമ്പര്‍മാരായ എം.കെ ജോസ്, എന്‍.പി അജയന്‍, പി.എസ് സുരേഷ്, കെ.ബി ബബിത, എം.സി ഐജു എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image