27.4 C
Kunnamkulam
Thursday, July 30, 2026
Home Bureaus Erumapetty രോഗിയുടെ സ്വര്‍ണം മോഷ്ടിച്ച കൂട്ടിരിപ്പുകാരി പിടിയിലായി

രോഗിയുടെ സ്വര്‍ണം മോഷ്ടിച്ച കൂട്ടിരിപ്പുകാരി പിടിയിലായി

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയോട് ചേര്‍ന്നുള്ള ഇ.എസ്.ഐ ആശുപത്രിയില്‍ രോഗിയുടെ സ്വര്‍ണം മോഷ്ടിച്ച കൂട്ടിരിപ്പുകാരി പിടിയിലായി. പാലക്കാട് പുതുനഗരം സ്വദേശിയായ വിജയകുമാരിയെയാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് പോലീസ് പിടികൂടിയത്. യാതൊരു തെളിവുകളും ഇല്ലാതിരുന്ന കേസില്‍ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കണ്ടെത്തിയത്. തൃശ്ശൂര്‍ എ.സി.പി സലീഷ് എന്‍ ശങ്കരന്റെ മേല്‍നോട്ടത്തിലുള്ള അന്വേഷണ സംഘത്തില്‍ മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഷാജു.സി.എല്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ ശാന്താ റാം, പ്രദീപ്കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ അനില്‍ കുമാര്‍, സിവില്‍ പോലീസ് ഓഫിസര്‍മാരായ നീതു, സുകന്യ, രമേശ് ചന്ദ്രന്‍, സുജിത്ത് എന്നിവരും ഉണ്ടായിരുന്നു.

ADVERTISEMENT
error: Content is protected !!