എരുമപ്പെട്ടിയില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്നും വൈദ്യുതി വയറുകള്‍ മോഷ്ടിച്ചു. എരുമപ്പെട്ടി യുണൈറ്റഡ് ടര്‍ഫിന് സമീപം നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന തേറുപറമ്പില്‍ സുരേഷിന്റെ ഫ്‌ലാറ്റില്‍ നിന്നാണ് വൈദ്യുതി വയര്‍ വന്‍തോതില്‍ മോഷ്ടിച്ചത്. കെട്ടിടത്തിന് പുറത്തുള്ള പൈപ്പുകള്‍ പൊട്ടിച്ച് ഉള്ളില്‍ സ്ഥാപിച്ചിരുന്ന വയര്‍ മുറിച്ചെടുത്ത് കൊണ്ടു പോകുകയായിരുന്നു. ഏകദേശം 30,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. എരുമപ്പെട്ടി പോലീസില്‍ പരാതി നല്‍കി.