ഗുരുവായൂര്‍ നിയോജക മണ്ഡലം തുടര്‍ച്ചയായ 5 തവണയും എല്‍.ഡി.എഫ് വലിയ ഭൂരിപക്ഷത്തില്‍ നിലനിര്‍ത്തുമെന്ന് സ്ഥാനാര്‍ഥി എന്‍.കെ. അക്ബര്‍ പറഞ്ഞു. ചാവക്കാട് വുമണ്‍സ് ഇസ്ലാമിക് കോളേജ് 147-ാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം സിസിടിവിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഇടത് ഭരണ തുടര്‍ച്ച ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



