പടിഞ്ഞാറങ്ങാടിയില്‍ നിയന്ത്രണംവിട്ട കാറിടിച്ച് പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന വീട്ടമ്മ മരിച്ചു. കല്ലടത്തൂര്‍ കൊടങ്ങഴിപറമ്പില്‍ നാരായണന്‍കുട്ടിയുടെ ഭാര്യ മംഗലത്ത് കല്ല്യാണികുട്ടി (62) ആണ് മരിച്ചത്. ബുധനാഴ്ച കാലത്ത് ഏഴരയോടെ ആയിരുന്നു അപകടം. പടിഞ്ഞാറങ്ങാടി സെന്ററില്‍ തൃത്താല റോഡില്‍ ആയിരുന്നു അപകടം. റോഡ് മുറിച്ച് കടന്ന കല്ല്യാണിക്കുട്ടിയെ തൃത്താല ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ADVERTISEMENT