പെരുമ്പിലാവില്‍ കാറും ചരക്ക് മിനി ലോറിയും കൂട്ടിയിടിച്ച് അപകടം. അന്‍സാര്‍ സ്‌കൂളില്‍ നിന്നും പെരുമ്പിലാവ് ജംഗ്ഷനിലേക്ക് വന്നിരുന്ന കാര്‍ കുന്നംകുളം ഭാഗത്തു നിന്നും മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ചരക്ക് മിനി ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചക്ക് പതിനൊന്നരയോടെ അന്‍സാര്‍ സ്‌ക്കൂളിനു മുന്‍വശത്തായിരുന്നു സംഭവം. ഗതാഗതം അല്‍പസമയം തടസ്സപ്പെട്ടെങ്കിലും പിന്നീട് പോലീസിന്റെ നിര്‍ദേശാനുസരം ഇടിച്ച വാഹനങ്ങള്‍ നാട്ടുകാരുടെ സഹായത്തോടെ റോഡരികിലേക്ക് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
ADVERTISEMENT