പുന്നയൂര്‍ക്കുളം മന്ദലാംകുന്നില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ വ്യക്തിയുടെ കരാട്ടെ ക്ലബ് കത്തിനശിച്ച നിലയില്‍. തേച്ചന്‍പുരയ്ക്കല്‍ മുഹമ്മദ് സാലിഹിന്റെ ഉടമസ്ഥതയിലുള്ള ഡ്രാഗണ്‍ കരാട്ടെ ക്ലബാണ് കത്തി നശിച്ചത്. തിങ്കളാഴ്ച്ച വൈകീട്ട് വിദ്യാര്‍ഥികള്‍ സ്ഥാപനത്തില്‍ എത്തിയപ്പോഴാണ് ഷീറ്റ് മേഞ്ഞ കെട്ടിടം കത്തുന്നത് കണ്ടത്. നാട്ടുകാരും ഗുരുവായൂര്‍ അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് തീ അണച്ചു. വടക്കേകാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ADVERTISEMENT