മകള്‍ക്കൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന വീട്ടമ്മ മരണത്തിന് കീഴടങ്ങി. ഞാങ്ങാട്ടിരി സ്വദേശിനി പന്തല്ലൂര്‍ വീട്ടില്‍ ശിവശങ്കരന്റെ ഭാര്യ ശോഭന ആണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രിയോടെ ആയിരുന്നു മരണം. ആഗസ്റ്റ് 17 ശനിയാഴ്ച പുലര്‍ച്ചെ ആറോടെയാണ് തൃത്താല പഞ്ചായത്തിലെ ഞാങ്ങാട്ടിരിയില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ ശോഭനയേയും മകള്‍ ശില്പയേയും കാര്‍ ഇടിച്ചുതെറിപ്പിച്ചത്.
ADVERTISEMENT