എരുമപ്പെട്ടി മങ്ങാട് നിര്‍ത്തിയിട്ടിരുന്ന ഓട്ടോടാക്‌സിയില്‍ കാറിടിച്ച് നിര്‍ത്താതെ പോയി. ഇടിയുടെ ആഘാതത്തില്‍ ഓട്ടോടാക്‌സി തൊട്ടടുത്ത കടയിലേക്ക് ഇടിച്ചു കയറി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. മങ്ങാട് സെന്ററില്‍ രാവിലെ 11.50 ഓടെയാണ് അപകടം. കടയുടെ ഭിത്തിയും അലമാരയുടെ ചില്ലും തകര്‍ന്നു. തുടര്‍ന്ന് നിര്‍ത്താതെ പോയ കാറിനെ നാട്ടുകാര്‍ പിന്തുടര്‍ന്ന് നെല്ലുവായ് യൂണിയന്‍ ഷെഡിനടുത്ത് വെച്ച് തടഞ്ഞു. എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി കാര്‍ കസ്റ്റഡിയിലെടുത്തു.
ADVERTISEMENT