കാര്‍ ഡ്രൈവര്‍ക്ക് ബസ് ഡ്രൈവറുടെ മര്‍ദ്ദനം

145

കേച്ചേരി പാറന്നൂരില്‍ സ്വകാര്യബസ് കാറില്‍ ഇടിച്ചത് ചോദ്യം ചെയ്ത കാര്‍ ഡ്രൈവര്‍ക്ക് ബസ് ഡ്രൈവറുടെ മര്‍ദ്ദനം. പഴഞ്ഞി സ്വദേശി കഞ്ഞങ്ങാട്ട് വീട്ടില്‍ പരമേശ്വരന്റെ മകന്‍ രമേശിനെയാണ് കുന്നംകുളം – തൃശ്ശൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ജനതാ ബസ്സിലെ ഡ്രൈവര്‍ കൂനംമൂച്ചി സ്വദേശി കുഴി പറമ്പില്‍ വീട്ടില്‍ അഭിരേഷ് മര്‍ദ്ദിച്ചത്. കഴിഞ്ഞ ഞായറാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. തൃശ്ശൂരില്‍ നിന്നും കുന്നംകുളത്തേക്ക് വരികയായിരുന്ന ബസ് കാറില്‍ ഇടിക്കുകയായിരുന്നു. കാര്‍ ഡ്രൈവര്‍ ചോദ്യം ചെയ്തതോടെ അസഭ്യം വിളിച്ച് പുറത്തിറങ്ങിയ ബസ് ഡ്രൈവര്‍ കാര്‍ ഡ്രൈവറെ നെഞ്ചില്‍ ചവിട്ടി പരിക്കേല്‍പ്പിച്ചുവെന്ന് പറയുന്നു.കാര്‍ ഡ്രൈവര്‍ കുന്നംകുളം പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബസ് പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.