24.9 C
Kunnamkulam
Friday, August 14, 2026
Home CCTV Desk മുന്‍ എം.എല്‍.എ പി.എ മാധവന് അന്തിമോപചാരമര്‍പ്പിച്ച് സിസിടിവി

മുന്‍ എം.എല്‍.എ പി.എ മാധവന് അന്തിമോപചാരമര്‍പ്പിച്ച് സിസിടിവി

81

അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ പി.എ മാധവന് അന്തിമോപചാരമര്‍പ്പിച്ച് സിസിടിവി. മുണ്ടൂരിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ സിസിടിവി മാനേജിംങ്ങ് ഡയറക്ടര്‍ കെ സി ജോണ്‍സണ്‍ പുഷ്പചക്രം അര്‍പ്പിച്ചു. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ കെ എം എഡ്‌വിന്‍, കെ സി ജോസ്, കോഡിനേറ്റര്‍ ജോസ് മാളിയേക്കല്‍ എന്നിവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. ഫെബ്രുവരി മാസത്തില്‍ മുണ്ടൂരില്‍ വീടിനടുത്ത് വെച്ചുണ്ടായ വാഹനാകടത്തില്‍ ഗുരുതരമായ പരിക്കേറ്റ് എറണാകുളത്ത് റിനെ മെഡിസിറ്റിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴച്ച രാത്രി 11.15 ഓടെ ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഇന്ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ പാറമേക്കാവ് ശാന്തി ഘട്ടില്‍ സംസ്‌കാരം നടത്തും.

 

ADVERTISEMENT
error: Content is protected !!