26.6 C
Kunnamkulam
Sunday, August 16, 2026
Home Bureaus Perumpilavu മിനി വേള്‍ഡ് കപ്പും’ ‘ബാഗ്ലെസ്സ് ഡേ’ ആചരണവും നടത്തി

മിനി വേള്‍ഡ് കപ്പും’ ‘ബാഗ്ലെസ്സ് ഡേ’ ആചരണവും നടത്തി

48

പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ മിനി വേള്‍ഡ് കപ്പും’ ‘ബാഗ്ലെസ്സ് ഡേ’ ആചരണവും സംഘടിപ്പിച്ചു.അന്‍സാര്‍ സ്‌കൂള്‍ ഡയറക്ടര്‍ ഡോ. നജീബ് സി. മുഹമ്മദ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് സാജിത റസാഖ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ അണ്ടര്‍ 23 ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ഗോള്‍കീപ്പറും അന്‍സാര്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ കമാലുദീന്‍ എ.കെ മുഖ്യാതിഥിയായി. മൈതാനത്ത് കിക്ക് ഓഫ് ചെയ്തുകൊണ്ട് കമാലുദീന്‍ മിനി വേള്‍ഡ് കപ്പ് മത്സരങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു. ആവേശകരമായ ഫൈനല്‍ പോരാട്ടങ്ങള്‍ക്കൊടുവില്‍ പോര്‍ച്ചുഗല്‍ ടൂര്‍ണമെന്റില്‍ ഒന്നാം സ്ഥാനവും, ബ്രസീല്‍ രണ്ടാം സ്ഥാനവും സ്വന്തമാക്കി. വിജയികള്‍ക്കുള്ള ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ വിതരണം ചെയ്തു. സ്‌കൂളിലെ കായിക വിഭാഗം മേധാവി മുഹമ്മദ് റിയാസ്, കായിക അധ്യാപകരായ ബിജിന, ഷൈബിന്‍ എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!