ട്രെയിനിങ് പൂര്‍ത്തിയാക്കിയ മേറ്റുമാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു

63

കടങ്ങോട് ഗ്രാമ പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ട്രെയിനിങ് പൂര്‍ത്തിയാക്കിയ മേറ്റുമാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് മീന സാജന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് പി.എസ്. പുരുഷോത്തമന്‍ അധ്യക്ഷനായി. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.കെ മണി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ രമണി രാജന്‍, മെമ്പര്‍മാരായ കെ.ആര്‍.സിമി, എം.കെ ശശിധരന്‍, പി.എ മുഹമ്മദ് കുട്ടി, മെമൂന ഷെബീര്‍, രജിത ഷാജി, സൈബുനിസ ഷറഫുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. ജോയിന്റ് ബി.ഡി.ഒ ജിജൂ ജോര്‍ജ്ജ് മേറ്റുമാര്‍ക്ക് പ്രവൃത്തികളെ കുറിച്ച് ക്ലാസെടുത്തു.