സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തുന്നു

66

ചാലിശ്ശേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിക്ക് കീഴിലുള്ള എം പി പി എം യൂത്ത് അസോസിയേഷനും കുന്നംകുളം സൈമണ്‍ ഐ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തുന്നു. ഞായറാഴ്ച രാവിലെ 10 മണി മുതല്‍ യാക്കോബായ സുറിയാനി പള്ളിയങ്കണത്തില്‍ നടക്കുന്ന ക്യാമ്പില്‍ വിദഗ്ധരായ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 97 45 36 56 09 , 85 90 67 21 96 എന്നി നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. ക്യാമ്പിന് വികാരി ഫാ. ഡില്‍ജോ ഏലീയാസ് കൂരന്‍ , ട്രസ്റ്റി സി.യു ശലമോന്‍, സെക്രട്ടറി ടൈറ്റസ് ഡേവിഡ്, യൂത്ത് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് സാബു സ്‌കറിയാച്ചന്‍, സെക്രട്ടറി സ്റ്റിനോ വര്‍ഗ്ഗീസ്, ട്രഷറര്‍ ക്രിസ്റ്റോ ടൈറ്റസ് എന്നിവര്‍ നേതൃത്വം നല്‍കും.