കുന്നംകുളത്ത് ബുള്ളറ്റിനു പുറകില്‍ ബസ്സിടിച്ച് പെരുമ്പിലാവ് സ്വദേശിക്ക് പരിക്ക്

154

കുന്നംകുളം ഗേള്‍സ് സ്‌കൂളിന് സമീപം അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് ബുള്ളറ്റിനു പുറകിലിടിച്ച് ബുള്ളറ്റ് യാത്രികനായ പെരുമ്പിലാവ് സ്വദേശിക്ക് പരിക്കേറ്റു. പെരുമ്പിലാവ് സ്വദേശി കരിയാട്ട് വീട്ടില്‍ 37 വയസ്സുള്ള ജസീമിനാണ് പരിക്കേറ്റത്. വെള്ളിയാഴ്ച്ച 12:30 ഓടെയാണ് അപകടമുണ്ടായത്. കുന്നംകുളം ഭാഗത്ത് നിന്ന് ഗുരുവായൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ജസീം ഓടിച്ചിരുന്ന ബുള്ളറ്റിനു പുറകില്‍ ഗുരുവായൂര്‍ പട്ടാമ്പി റൂട്ടില്‍ സര്‍വീസ് നടത്തുന്ന രാജപ്രഭ ബസ് ഇടിക്കുകയായിരുന്നു. പരിക്കേറ്റ ജസീമിനെ കുന്നംകുളം ദയ റോയല്‍ ആശുപത്രി ആംബുലന്‍സ് പ്രവര്‍ത്തകര്‍ ദയ റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.