വന്നേരി ഹൈസ്‌കൂള്‍ 1994-95 ബാച്ച് സ്‌കൂളിന് വാട്ടര്‍ ടാങ്ക് സമര്‍പ്പിച്ചു

33

വന്നേരി ഹൈസ്‌കൂള്‍ 1994-95 ബാച്ച് ഒരുവട്ടം കൂടി ടീം, സ്‌കൂളിന് വാട്ടര്‍ ടാങ്ക് സമര്‍പ്പിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിന്റെ ലോഗോ പ്രകാശനവും അതിനോട് അനുബന്ധിച്ച് പുറത്തിറക്കുന്ന മാഗസിന്റെ കവര്‍പേജ് പ്രകാശനവും നടന്നു. വാട്ടര്‍ടാങ്ക് സമര്‍പ്പണം സ്‌കൂള്‍ മാനേജര്‍ രമണി അശോകന്‍ ഉദ്ഘാടനം ചെയ്തു. ഒരുവട്ടം കൂടി പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം വന്നേരി സ്‌കൂള്‍ ഹെഡ് മിസ്ട്രസ് മില്ലി ടീച്ചറും സുവനീറിന്റെ കവര്‍ പേജ് പ്രകാശനം പ്രിന്‍സിപ്പല്‍ സന്ധ്യ ടീച്ചറും നിര്‍വഹിച്ചു. ചടങ്ങില്‍ 1994-95 ബാച്ചിലെ വിദ്യാര്‍ത്ഥികളായ ഷക്കീല ശരീഫ്, റീന രാജേഷ്, ഫൈസല്‍, ഷക്കീര്‍, ലില്ലി, അജ്മല്‍, തുടങ്ങിയവര്‍ പങ്കെടുത്തു.