27.9 C
Kunnamkulam
Saturday, August 8, 2026
Home Bureaus Punnayurkulam അശോകന്‍ നാലപ്പാട്ട്‌ അനുസ്മരണ യോഗം സംഘടിപ്പിച്ചു

അശോകന്‍ നാലപ്പാട്ട്‌ അനുസ്മരണ യോഗം സംഘടിപ്പിച്ചു

38

പുന്നയൂര്‍ക്കുളം നാലപ്പാടന്‍ സ്മാരക സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തില്‍ അശോകന്‍ നാലപ്പാട്ടിന്റെ ഏഴാം ചരമ വാര്‍ഷികത്തിന്റെ ഭാഗമായി അനുസ്മരണ യോഗം സംഘടിപ്പിച്ചു. കുന്നത്തൂര്‍ മന ആയുര്‍വേദ റിസോര്‍ട്ടില്‍ വെച്ചു നടന്ന അനുസ്മരണയോഗം പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി കെ ഹസ്സന്‍ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് ടി പി ഉണ്ണി അധ്യക്ഷത വഹിച്ചു. പുന്നയൂര്‍ക്കുളം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി ഗോപാലന്‍, പ്രവാസി മലയാളി അമേരിക്കന്‍ എഴുത്തുകാരന്‍ അബ്ദുള്‍ പുന്നയൂര്‍കുളം, ചാവക്കാട് ബ്ലോക്ക് മെമ്പര്‍ അബൂബക്കര്‍ കുന്നംകാട്ടയില്‍, ഉമ്മര്‍ അറക്കല്‍, ചോ മുഹമ്മദുണ്ണി, ഐ കെ സച്ചിദാനന്ദന്‍, കെ എ ജോസ്, അനിത ടീച്ചര്‍ എന്നിവര്‍ പങ്കെടുത്തു, സമിതി സെക്രട്ടറി എ കെ സതീഷ്‌കുമാര്‍ സ്വാഗതവും, വര്‍ക്കിംഗ് പ്രസിഡന്റ്കെ സക്കറിയ നന്ദിയും പറഞ്ഞു

ADVERTISEMENT
error: Content is protected !!