27.9 C
Kunnamkulam
Saturday, August 8, 2026
Home Bureaus Kechery കിഴക്കേ ആളൂരില്‍ കാറും ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്

കിഴക്കേ ആളൂരില്‍ കാറും ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്

99

കേച്ചേരി കിഴക്കേ ആളൂര്‍ സെന്ററില്‍ കാറും ബൈക്കും സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. സ്‌കൂട്ടര്‍ യാത്രികനായ കിഴക്കേ ആളൂര്‍ ചാലക്കല്‍ വീട്ടില്‍ തോമസ് മകന്‍ ആന്റണി (57), ബൈക്ക് യാത്രികനായ മണലി മട്ടമ്മല്‍ വീട്ടില്‍ സലീം മകന്‍ അജ്മല്‍ (18) എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്. പരിക്കേറ്റ ഇരുവരെയും കേച്ചേരി ആക്ട്‌സ് പ്രവര്‍ത്തകര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് അപകടം ഉണ്ടായത്. അപകടകാരണം വ്യക്തമല്ല.

ADVERTISEMENT
error: Content is protected !!