ചാലിശ്ശേരി പെരുമണ്ണൂര്‍ പി എഫ് എ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ വാര്‍ഷികാഘോഷം നടത്തി ഡോ: വി സേതുമാധവന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കൂറ്റനാട് പ്രതീക്ഷ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഒപ്പം നടക്കാം അനുയാത്ര വളണ്ടിയര്‍ പരിശീലന ക്ലാസ്സും ഉണ്ടായിരുന്നു. പരിപാടിയില്‍ ക്ലബ്ബ് രക്ഷാധികാരി ഉണ്ണി മങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. പ്രതീക്ഷ സെക്രട്ടറി വി പി ശിവദാസും, സ്റ്റാഫ് നഴ്‌സ് ടി സി വിജിതയും ക്ലാസ് ക്ലാസുകള്‍ നയിച്ചു. ചടങ്ങില്‍ ആതുര ശുശ്രൂഷ രംഗത്ത് മികച്ച പ്രവര്‍ത്തനം നടത്തുന്ന ഡോ. വി സേതുമാധവനെ മൊമന്റോ നല്‍കി ആദരിച്ചു. ക്ലബ്ബ് സെക്രട്ടറി ഗോപിനാഥന്‍ കുറുപ്പത്ത്, വൈസ് പ്രസിഡന്റ് വി.കേശവദാസ്, ട്രഷറര്‍ പി.ബി.മഹേഷ്, എക്‌സിക്യൂട്ടീവ് മെമ്പര്‍ കെ. നന്ദകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പരിപാടികള്‍ക്ക് ക്ലബ്ബ് ഭാരവാഹികളായ കെ.ജയന്‍, എന്‍.വി രതീഷ്, എന്‍.ടി.ഉണ്ണികൃഷ്ണന്‍, എന്‍ സി. നിധീഷ്, പി.ജി.ബിജു, തുടങ്ങിയവര്‍ നേതൃത്വം നല്‍കി
ചാലിശ്ശേരി പെരുമണ്ണൂര്‍ പി എഫ് എ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ വാര്‍ഷികാഘോഷം നടത്തി ഡോ: വി സേതുമാധവന്‍ ഉദ്ഘാടനം ചെയ്തു
ADVERTISEMENT