നവംബര്‍ 19, 20 തീയതികളിലായി നടക്കുന്ന സി.പി.ഐ.എം എളവള്ളി ലോക്കല്‍ സമ്മേളനത്തിന്റെ ഭാഗമായി ‘സമൂഹത്തെ ബാധിക്കുന്ന ലഹരി എന്ന കാന്‍സര്‍’- വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ സംഘടിപ്പിച്ചു. അയ്യപ്പന്‍ മാസ്റ്റര്‍ സ്മാരക വായനശാല ഹാളില്‍ നടന്ന സെമിനാറില്‍ ചാവക്കാട് എക്‌സൈസ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ പി.എല്‍.ജോസഫ് വിഷയം അവതരിപ്പിച്ചു. പി.വി. അശോകന്‍, ടി.എന്‍. ലെനിന്‍, കെ.പി. രാജു എന്നിവര്‍ സംസാരിച്ചു. സി.കെ. മോഹനന്‍, പി.എ.ഷൈന്‍, ടി.എസ്. ഷാജു,സുമ മണികന്‍ഠന്‍, ടി.ഡി. സുനില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ADVERTISEMENT