ചമ്മന്നൂര്‍ മാഞ്ചിറക്കല്‍ ശ്രീ ഭഗവതി ക്ഷേത്രത്തില്‍ മകരച്ചൊവ്വ ദിവസം പൊങ്കാലയും, ഭദ്രകാളീ പൂജയും നടത്തുമെന്ന് ഭാരവാഹികള്‍ പുന്നയൂര്‍ക്കുളത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജനുവരി 14 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ക്ഷേത്രം ശാന്തി കരുമത്ര നാരായണന്‍കുട്ടി ദീപം പകര്‍ന്ന് പൊങ്കാലയിടലും, 10.30ന് പൊങ്കാല സമര്‍പ്പണവും നടത്തും. 350 ലധികം പേര്‍ പൊങ്കാലയില്‍ പങ്കെടുക്കും. രാവിലെയും ഉച്ചക്കും അന്നദാനം ഉണ്ടായിരിക്കും.വൈകീട്ട് 6.30ന് ദീപ കാഴ്ച, 7 മണിക്ക് ഭദ്ര കാളീ പൂജയും ഉണ്ടായിരിക്കും. പൊങ്കാലകിറ്റ് 250 രൂപ നിരക്കില്‍ ക്ഷേത്രത്തില്‍ നിന്നും ലഭിക്കും. ക്ഷേത്രം തന്ത്രി മുല്ലപ്പള്ളി ശശിധരന്‍ ഭട്ടത്തിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ ജനുവരി 30 വ്യാഴാഴ്ച ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനം നടത്തുമെന്നും ഭാരവാഹികള്‍ അറീയിച്ചു.
Home Bureaus Punnayurkulam മാഞ്ചിറക്കല്‍ ശ്രീ ഭഗവതി ക്ഷേത്രത്തില്‍ മകരച്ചൊവ്വ ദിവസം പൊങ്കാലയും ഭദ്രകാളീ പൂജയും നടത്തും