25.7 C
Kunnamkulam
Thursday, July 30, 2026
Home CCTV Desk ചമ്മന്നൂര്‍ നൂറുല്‍ ഹുദാ ഹയര്‍സെക്കണ്ടറി മദ്രസയില്‍ തണ്ണീര്‍ കുടങ്ങള്‍ സ്ഥാപിച്ചു

ചമ്മന്നൂര്‍ നൂറുല്‍ ഹുദാ ഹയര്‍സെക്കണ്ടറി മദ്രസയില്‍ തണ്ണീര്‍ കുടങ്ങള്‍ സ്ഥാപിച്ചു

ചമ്മന്നൂര്‍ നൂറുല്‍ ഹുദാ ഹയര്‍ സെക്കണ്ടറി മദ്രസയിലെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ പറവകള്‍ക്കൊരു കുടിനീര്‍ പദ്ധതിയുടെ തണ്ണീര്‍ കുടങ്ങള്‍ സ്ഥാപിച്ചു. പുന്നയൂര്‍ക്കുളം ഗ്രാമ പഞ്ചായ്യത്ത് പ്രസിഡന്റ് ഹസ്സന്‍ തളികശ്ശേരി ഉദ്ഘാടനം നിര്‍വഹിച്ചു. ചമ്മന്നൂര്‍ മഹല്ല് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് അറക്കല്‍ അബ്ദുള്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. മദ്രസയില്‍ പൂന്തോട്ടം നിര്‍മ്മിക്കുന്നതിലേക്കുള്ള ചെടിചെട്ടി മദ്രസ്സ വിദ്യാര്‍ത്ഥികളില്‍ നിന്ന് സദര്‍ മുഹല്ലിം അബ്ദുള്‍ റെഹ്‌മാന്‍ ഹിഷാമി സ്വീകരിച്ചു. മഹല്ല് സെക്രട്ടറി വലിയവളപ്പില്‍ ഷഫീക്ക് ,് ട്രഷറര്‍ കോട്ടത്തയില്‍ കുഞ്ഞിമൊഹമ്മദ്, വൈസ് പ്രസിഡന്റ് ഡോക്ടര്‍ ഐ പി അബ്ദുല്‍ റസാക്ക്, ജോയിന്റ് സെക്രട്ടറി ടി അലി മദ്രസ ലീഡര്‍ നായിഫ്, മഹല്ല് കമ്മിറ്റി മെമ്പര്‍മാരായ മുഹമ്മദുണ്ണി, ജമാല്‍, മുഹമ്മദ് കുട്ടി, യൂസഫ് ഉസ്താദ് മാരായ ഇസ്മായില്‍ സുഹരി, സമദ്, ഫൈസല്‍ സഖാഫി, ഫാറൂഖ് സെയ്ദി തുടങ്ങിവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!