30.7 C
Kunnamkulam
Friday, September 11, 2026
Home Bureaus Chavakkad ചാവക്കാടിന്റെ നന്മയും വിശുദ്ധിയും വിളിച്ചോതിയുള്ള ആദ്യ സിനിമ ഗാനം പുറത്തിറങ്ങി

ചാവക്കാടിന്റെ നന്മയും വിശുദ്ധിയും വിളിച്ചോതിയുള്ള ആദ്യ സിനിമ ഗാനം പുറത്തിറങ്ങി

146

ഗ്യാങ്‌സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന സിനിമയിലെ ‘ഊദ് പെയ്യുമൊരു കാറ്റു പായുമിടം ചാവക്കാട്’ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. ചാവക്കാടിനെ കുറിച്ച് സിനിമ ഡയലോഗില്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞിരുന്നെങ്കിലും ചാവക്കാടിനെ കുറിച്ചുള്ള ആദ്യ സിനിമ ഗാനമാണ് ഇപ്പള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ചാവക്കാടിനെ അടുത്ത് അറിയുന്ന ഗാനരചയിതാവ് ബി കെ ഹരിനാരായണനാണ് വരികള്‍ എഴുതിയിരിക്കുന്നത്. മെജോ ജോസഫ് ആണ് സംഗീതം. വിനീത് ശ്രീനിവാസന്‍, അഫ്‌സല്‍ എന്നിവരാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. പ്ലസ് ടു, ബോബി, കാക്കിപ്പട എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ഷെബി ചാവക്കാട് സംവിധാനം ചെയ്യുന്ന ഗ്യാങ്‌സ് ഓഫ് സുകുമാരക്കുറുപ്പിലെതാണ് ഈ ഗാനം. ചാവക്കാട് നഗരവും ബീച്ചിലുമാണ് പാട്ടിന്റെ ചിത്രീകരണം

 

ADVERTISEMENT
error: Content is protected !!