24.1 C
Kunnamkulam
Friday, August 7, 2026
Home Bureaus Chavakkad സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് 12 വര്‍ഷം 9 മാസം കഠിനതടവും പിഴയും...

സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് 12 വര്‍ഷം 9 മാസം കഠിനതടവും പിഴയും ശിക്ഷ

258

സി.പി.ഐ.എം. പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകനായ പ്രതിക്ക് വിവിധ വകുപ്പുകളിലായി 12 വര്‍ഷം 9 മാസം കഠിനതടവും 45000 രൂപ പിഴയും ശിക്ഷ വിധിച്ച് ചാവക്കാട് അസിസ്റ്റന്റ് സെഷന്‍സ് കോടതി. ചൂണ്ടല്‍ പഴുന്നാന മുതിരപറമ്പത്ത് 28 വയസുള്ള കുട്ടു എന്ന അഖിലിനെയാണ് ശിക്ഷിച്ചത്. ചൂണ്ടല്‍ പഴുന്നാന സ്വദേശി തണ്ടാശേരി വീട്ടില്‍ ശരത്തിനെയും (29) തടയാന്‍ ശ്രമിച്ച സുഹൃത്ത് അര്‍ജുനെയും മാരകായുധങ്ങളായ ഇരുമ്പ് പൈപ്പ്, ഇടിക്കട്ട, ഇരുമ്പ് കട്ട, എന്നിവ കൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അഖിലിനെ ശിക്ഷിച്ചിട്ടുള്ളത്.

ADVERTISEMENT
error: Content is protected !!