24.1 C
Kunnamkulam
Friday, August 7, 2026
Home Bureaus Kechery ആരോഗ്യ പരിശോധന സംഘടിപ്പിച്ചു

ആരോഗ്യ പരിശോധന സംഘടിപ്പിച്ചു

105

കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്റ്റലുകള്‍, ഹോട്ടലുകള്‍ എന്നിവ കേന്ദ്രീകരിച്ച് ആരോഗ്യ പരിശോധന സംഘടിപ്പിച്ചു. പഞ്ചായത്തിലെ വിദ്യാലയങ്ങളിലെ ആരോഗ്യ ശുചിത്വ സംവിധാനങ്ങള്‍ പരിശോധിക്കുക, കുടിവെള്ള സംരക്ഷണം, മാലിന്യ നിര്‍മാര്‍ജന ശാസ്ത്രീയ സംവിധാനമൊരുക്കല്‍, പാചകപുര ശുചിത്വം, പാചക തൊഴിലാളികളുടെ മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, ആരോഗ്യ ശുചിത്വ ബോധവത്ക്കരണ ക്ലാസ് തുടങ്ങിയവയില്‍ പരിശോധനയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

ശ്രീകൃഷ്ണ കോളേജ് പുരുഷ-വനിത ഹോസ്റ്റലുകള്‍ പരിശോധിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഹോസ്റ്റലില്‍ ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിന് കുറ്റമറ്റ വാട്ടര്‍ ഫില്‍റ്റര്‍ സ്ഥാപിക്കണമെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കി. ആയതിന് ആവശ്യമായ റിപ്പോര്‍ട്ട് കോളേജ് മേലാധികാരികള്‍ക്ക് നല്‍കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. സ്വകാര്യ ഹോസ്റ്റലുകളില്‍ സൗകര്യങ്ങള്‍ പരിശോധിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി. പരിശോധനക്ക് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബിഞ്ചു ജേക്കബ് സി, വി.എല്‍.ബിജു, ടി.എസ്.ശരത്, ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നെഴ്‌സ് കെ.വി.വിനീത., എം.എല്‍.എസ്.പി. സിമി സൈമണ്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!