24.2 C
Kunnamkulam
Friday, August 7, 2026
Home Bureaus Guruvayur ചെമ്പൈ സംഗീതോത്സവം; പഞ്ചരത്‌ന കീര്‍ത്തനാലാപനം ഞായറാഴ്ച

ചെമ്പൈ സംഗീതോത്സവം; പഞ്ചരത്‌ന കീര്‍ത്തനാലാപനം ഞായറാഴ്ച

73

ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവത്തിലെ ആകര്‍ഷകമായ പഞ്ചരത്‌ന കീര്‍ത്തനാലാപനം ഞായറാഴ്ച നടക്കും. നൂറോളം കലാകാരന്മാര്‍ ചേര്‍ന്ന് ഏകതാളത്തില്‍ ഭക്തിയിലലിഞ്ഞ് പാടു ന്ന മുഹൂര്‍ത്തത്തിന് സാക്ഷിയാകാന്‍ ആയിരങ്ങള്‍ മേല്‍പത്തൂര്‍ ഓഡിറ്റോറിയത്തിലെത്തും. ദശമി നാളില്‍ രാവിലെ ഒമ്പതു മുതല്‍ 10 വരെയുള്ള പഞ്ചരത്‌ന കീര്‍ത്തനാലാപനം പ്രസിദ്ധമാണ്. ത്യാഗരാജ ഭാഗവതരുടെ അഞ്ച് കീര്‍ത്തനങ്ങളാണ് പഞ്ചരത്‌ന കീര്‍ത്തനം.

ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ക്ക് ‘അഭിനവ ത്യാഗബ്രഹ്മം’ ബഹുമതി ലഭിച്ചതിന്റെ സ്മരണ ക്കായാണ് സംഗീതോത്സവത്തില്‍ പ ഞ്ചരത്‌ന കീര്‍ത്തനങ്ങള്‍ ആലപിക്കുന്ന പതിവ് ആരംഭിച്ചത്. ഏകാദശി ദിവസമായ തിങ്കളാഴ്ച അര്‍ധരാത്രിയോടെ ഇരയിമ്മന്‍ തമ്പിയുടെ ‘കരുണ ചെയ് വാനെന്തു താമസം കൃഷ്ണാ’ എന്ന കീര്‍ത്തനാലാപനത്തോടെ സംഗീതോത്സവത്തിന് സമാപനമാകും. 15 ദിവസങ്ങളിലായി തുടക്കക്കാരും പ്രഗത്ഭരുമടക്കം മൂവായിരത്തോളം പേരാണ് സംഗീതോത്സവത്തില്‍ പങ്കെടുക്കുന്നത്.

ADVERTISEMENT
error: Content is protected !!